സുവർണ്ണ കർണാടക കേരളസമാജം എന്ന പ്രസ്ഥാനം കർണാടകത്തിലുള്ള നാനാജാതി മലയാളികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉടലെടുത്ത സംഘടനയാണ് 2011-ൽ തുടക്കം കുറിച്ച ഈ സംഘടനയെ എട്ടുവർഷം അതിൻറെ സ്റ്റേറ്റ് പ്രസിഡണ്ടായി ഇരിക്കുകയും കർണാടകയിലെ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമായി മാറ്റിയെടുക്കുവാൻ പരിശ്രമിക്കുകയും ചെയ്യുകയുണ്ടായി
കഴിഞ്ഞ നാല് വർഷത്തെ ഇടവേളക്കുശേഷം ജനം എന്നെ വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ് അതിൽ അതിയായ സന്തോഷമുണ്ട് ഇനിയും മുന്നോട്ടുള്ള കാലം സംഘടനയുടെ ശക്തി തെളിയിക്കാനുള്ള അവസരമായി ഞാൻ ഇതിനെ കാണുന്നു
മലയാളികളുടെ മാന്യമായ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് മെമ്പർമാർക്കും അല്ലാത്തവർക്കും അവരുടെ പ്രശ്നപരിഹാരത്തിനു വേണ്ടി പ്രയത്നിക്കാൻ ആഗ്രഹിക്കുന്നു
തുടങ്ങിയ ലക്ഷ്യത്തോടെ ഈ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ ആഗ്രഹമുണ്ട് ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു
നിങ്ങളുടെ
വിശ്വസ്ത വിധേയൻ
രാജൻ ജേക്കബ്
സംസ്ഥാന പ്രസിഡൻറ്
എസ്സ്.കെ.കെ.എസ്സ്.